പഴയ പൊസ്റ്റുകൾ

ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പതു വാതിലുകള്‍ തുറക്കും

ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പതു വാതിലുകള്‍ നമ്മുടെ മുന്നില്‍ തുറക്കും  ഉദാഹരണത്തിന് ഒരു അനുഭവ കഥ പറയാം.

ഒരിക്കല്‍ മാനേജര്‍ക്കെതിരെ  സത്യം വിളിച്ചു  പറഞ്ഞതിന്  ഒരു saftey ഓഫീസര്‍ ആയ എന്‍റെ ഭര്‍ത്താവിന്‍റെ  ജോലി പോയി .എങ്ങിനെയെന്നോ ....വിലപിടിപ്പുള്ള  ഒരു സാധനം കാണാതെ പോയിരുന്നു. ആ കുറ്റം ഒരു കീഴ്ജീവനക്കാരന്‍റെ തലയില്‍ കെട്ടിവച്ചു, അവനു ചീത്ത പേരും പിഴയും എല്ലാം....പക്ഷെ ആ മനുഷ്യനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാള്‍ ആയിരുന്നതിനാല്‍  അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി..ഒടുവില്‍ ആരാണ് ഇതിന്‍റെ  പിന്നില്‍ എന്ന് മനസ്സിലാക്കി ഒപ്പം വര്‍ക്ക്‌ ചെയ്യുന്നവരോടെല്ലാം പറഞ്ഞു. എല്ലാരും താക്കീത് ചെയ്തു..സാര്‍ ഇതൊന്നും വെളിച്ചത്തു കൊണ്ടുവരണ്ടാ. വെറുതെ ജോലി തെറിക്കും. എന്ന്....മനസ്സ് അസ്വസ്ഥനായി അദ്ദേഹം ഒരിക്കല്‍ എന്നോടും സംസാരിച്ചു ഇതിനെ പറ്റി.  മനസ്സാക്ഷിയെ വഞ്ചിക്കാതെ ജോലി ചെയ്യുക. അതിനു കുറച്ചു ധൈര്യം മാത്രം മതി എന്നും    പറഞ്ഞു  ഞാന്‍  എന്റെ  ജോലി നോക്കി. ....കുറച്ചു മാസങ്ങള്‍ക്ക് ശേഷം പിന്നീടൊരിക്കല്‍ കൂടി ഇതു  പോലെ സംഭവിച്ചു...ഇത്തവണ അയാളുടെ  കൂടെ ജോലി ചെയ്യുന്ന അസ്സിസ്ടന്റിനെയാണ് കരുവാക്കിയത്.....കമ്പനിയുടെ safety   ഓഫീസര്‍ ആയിരുന്ന അദ്ദേഹം  ഒരു ഓര്‍ഡര്‍ ഇട്ടു.  ഇന്ന് ഓഫിസ് സമയം കഴിഞ്ഞു ആരും പോകരുത്  . എല്ലാരും ഒരു special checking കഴിഞ്ഞിട്ടേ പോകാവൂ. എന്ന്....എല്ലാരും കാത്തു നിന്നു. പക്ഷെ GM പോകാന്‍ ഒരുങ്ങി....ഉടനെ അദ്ദേഹം വിലക്കി.....മാനേജര്‍ ലെവലില്‍ ഒന്നും ചെക്കിംഗ് വേണ്ടാ. എല്ലാം workers ലെവലില്‍ നിന്നു മതി എന്നായി GM .  രണ്ടുപേരും തര്‍ക്കമായി...(അവിടെ നിന്നും ഇതേ GM കാരണം resign   ചെയ്തു പോയിരുന്ന ഒരു ഓഫീസര്‍   അദ്ദേഹത്തിന് ഈ  GM  നെ കുറിച്ച്  ഒരു സൂചന കൊടുത്തിരുന്നു കുറച്ചു നാള്‍ മുന്‍പ്. ) ഒടുവില്‍ മറ്റൊരു കാറും കൊടുത്തു GM നെ  വീട്ടിലേക്കയച്ചു......നിന്നെ ഞാന്‍ പിന്നീട് കണ്ടോളാം എന്നും പറഞ്ഞു  GM  പോയി.....GM ന്‍റെ  കാറില്‍ നിന്നും കളവുപോയ സാധനം കിട്ടുകയും ചെയ്തു....പിറ്റേന്ന്  രാവിലെ ജോലിയും പോയി....വേണമെങ്കില്‍ കേസിടാം ആയിരുന്നു.  (ഇന്നും അതെ GM  ആണ്  ആ കമ്പനിയില്‍. ..........   അതാണ്‌ തമാശ )....മിക്കവാറും കമ്പനികളില്‍  മനജെമെന്റ്റ് ശരിയല്ലാതെയാണ്  പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്...MD ഒരു മുഴു കുടിയനും.....പിന്നെ എല്ലാം ഭേഷ് അല്ലെ.    .Owner ഒരു മലയാളി ആയിരുന്നു(.ഞങ്ങളുടെ GOD FATHER ...ഇന്ന് ജീവിച്ചിരുപ്പില്ല...മക്കളുടെ പഠിപ്പിനു വേണ്ടി ഒരുപാട് പൈസ പലിശയില്ലാതെ സഹായിച്ചിട്ടുണ്ട്.  ) രാത്രി ആയപ്പോള്‍ Ownerude കാള്‍ വന്നു.  പിള്ളേ ഇയാള്‍ ഇനി ആ കമ്പനിയില്‍ പോകണ്ടാട്ടോ ..നാളെ resign    ലെറ്റര്‍ കൊണ്ടുപോയി submit ചെയ്തിട്ട് എന്റെ വീട്ടിലേക്കു വരൂ. എന്നും പറഞ്ഞു.....അദ്ദേഹം ഒരുപാട് upset ആയി....മക്കള്‍ പഠിച്ചു കഴിഞ്ഞതേയുള്ളൂ.....ജോലിയില്‍ ഒന്നും ആയില്ല എന്നും പറഞ്ഞു.....ഞാന്‍ പറഞ്ഞു  പഠിച്ചു കഴിഞ്ഞില്ലേ പിന്നെ എന്തിനാ പേടിക്കുന്നെ.....ചെന്നൈയില്‍ അല്ലെ..എങ്ങിനെയും ജീവിക്കാന്‍ ഒരു ജോലി കരസ്ഥമാക്കാം എന്ന ധൈര്യം എന്ക്കുണ്ട് എന്നും നിങ്ങള്‍ പോയി ഓണറെ കണ്ടു സംസാരിച്ചിട്ടു വരൂ......പിന്നെ നോക്കാം ബാക്കി കാര്യങ്ങള്‍.. ... എന്ന്  ഞാന്‍ ധൈര്യം കൊടുത്തു. ശ്ശൊ ഈ എന്‍റെയൊരു കാര്യമേ! ....മനസ്സാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുന്ന നിങ്ങള്‍ക്ക് ദൈവം എന്നും കൂട്ടിനുണ്ടാകും ഇഷ്ടാ.....ധൈര്യമായിരിക്കൂ.....എന്നൊക്കെ ഞാന്‍ അങ്ങ് കാച്ചിവിട്ടു.....എങ്കിലും ഉള്ളിന്‍റെ  ഉള്ളില്‍ ഒരു അങ്കലാപ്പില്ലാതിരുന്നില്ല. കാരണം ഒന്നും ചെയ്തില്ലെങ്കിലും വീടിന്‍റെ  വാടക കൊടുക്കാനില്ലെങ്കില്‍   വലിയ പ്രശ്നം തന്നെയല്ലേ.....എന്തായാലും ഓരോന്ന് ആലോചിച്ചു നേരം വെളുത്തത് അറിഞ്ഞില്ല .   പൈസയില്ലെങ്കിലും വീരത്തിനു ഒട്ടും കുറവല്ല അദ്ദേഹവും.പോരാത്തതിന് മുഖത്തൊരു വലിയ മീശയും. കണ്ണാടി നോക്കിയാല്‍ വീരം തനിയെ വന്നോളും. അങ്ങിനെ അദ്ദേഹം  കാലത്ത് ഓഫീസില്‍ പോയി resign  ലെറ്റര്‍ കൊടുത്തു  ഓണര്‍ടെ വീട്ടിലും പോയിട്ട് വന്നു  എന്നോട് പറഞ്ഞു. അദ്ദേഹം വേറെ ഒരു കമ്പനിയുടെ address തന്നിട്ടുണ്ട് എന്ന്......ഒന്നു തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് തെറിച്ചുപോട്ടെ ഇനി ഒരു കമ്പനിയിലും നിങ്ങള്‍ പോകുന്നില്ല ..നമ്മള്‍ ഒരു സെക്യൂരിറ്റി കമ്പനി ആരംഭിക്കുന്നു. അതിനുള്ള എല്ലാ സംഗതികളും അടുപ്പിചോളൂ....ഞാനുണ്ട് കൂടെ എന്ന്  ഞാനും പറഞ്ഞു.  എന്റെ വായില്‍ വികട സരസ്വതിയോ അതോ നല്ല സരസ്വതിയോ അപ്പോള്‍ വന്നതെന്ന്  ഞാനും അറിഞ്ഞില്ല....എന്തായാലും  തിരിച്ചൊന്നും പറയാതെ   പോയി ...എന്‍റെ  അഭിപ്രായം അദ്ദേഹം ആ ഓണരോടു  പറഞ്ഞു.....നല്ല കാര്യമാ എന്നും പറഞ്ഞു അങ്ങേരു ഒരു ലക്ഷം രൂപയുടെ ചെക്ക് കയ്യില്‍  വച്ചു    കൊടുത്തു കൊണ്ട്   ...പിള്ള പിന്നീട് തന്നാല്‍ മതി ഇപ്പോള്‍ ഇത് കൊണ്ടുപോയി ഇന്‍വെസ്റ്റ്‌ ചെയ്തു തുടങ്ങിക്കോളൂ...എല്ലാം നല്ലതിനാ...പിള്ളയ്ക്ക് നല്ലതേ വരൂ. എന്ന്  വാഴ്ത്തുകയും ചെയ്തു.... .. അങ്ങിനെ ഞങ്ങള്‍ ഒരു കമ്പനി തുടങ്ങി...ഇടയില്‍ ഒന്നു പറഞ്ഞോട്ട...വെറും ഒരു അടുക്കളക്കാരി ആയിരുന്ന ഞാന്‍ പ്രൊപ്രൈട്രിക്സ്‌ ആയതു ഇങ്ങനെയാ..ഹി  ഹി  ഹി ...ഇപ്പോഴും ഇടയ്ക്കിടെ  പറഞ്ഞു വെറുതെ അഭിമാനം കൊള്ളാറുണ്ട്‌ ...ഒരു രസം....അങ്ങിനെ നല്ല വരുമാനവും ആയി..മക്കളും ജോലിയില്‍ കയറി.. കടവും വീട്ടി ....വീടും വാങ്ങി..കാറും വാങ്ങി ...എല്ലാം എല്ലാം ആയി. അല്പം സത്യവും മനസ്സാക്ഷിയും ജോലി ചെയ്യാനുള്ള ഒരു മനസ്സും കൂട്ടിനുണ്ടെങ്കില്‍ ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പതു വാതിലുകള്‍ നമ്മുടെ മുന്നില്‍ തുറക്കും എന്നതിന് ഒരു വലിയ ഉദാഹരണം ആണ് ഞങ്ങളുടെ ജീവിതം.  വെറുതെയല്ല പഴമക്കാര്‍ പറയുന്നത് മറ്റൊരു വലിയ സമ്മാനം തരുവാനാണ് ദൈവം നമ്മുടെ കയ്യിനെ  തല്‍ക്കാലം ഒഴിവാക്കുന്നതെന്ന്. 
നന്ദി ദൈവത്തിനും  പിന്നെ മരിച്ചു പോയ ആ വലിയ മനുഷ്യനും .....****************
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ